02:23am 20 November 2026
NEWS
പുനരധിവാസ സൈറ്റിൽ മാലിന്യം കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം. വസ്തു ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണം.
19/11/2026  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുനരധിവാസ സൈറ്റിൽ മാലിന്യം കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം. വസ്തു ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണം.

കാക്കനാട് : സർക്കാർ ഉത്തരവുപ്രകാരം  അനുവദിച്ച പുനരധിവാസ പ്ലോട്ടിൽ റോഡ്, കെട്ടിട മാലിന്യങ്ങൾ നിക്ഷേപിച്ചവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷിക്കണമെന്ന് പ്രൊഫ: കെ അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. രണ്ടു ദശാബ്ദത്തോളം  മുടങ്ങിക്കിടന്ന പുനരധിവാസ പ്രക്രിയയാണ് യുഡിഎഫ് സർക്കാർ പുനരാരംഭിച്ചിട്ടുള്ളത്. ഇത് അട്ടിമറിക്കുവാനാണ് തൽപരകക്ഷികൾ ശ്രമിക്കുന്നതെന്ന്  കാക്കനാട് തുതിയൂർ ഇന്ദിരാനഗറിലുള്ള പുനരുധിവാസ സൈറ്റ് പാക്കേജ് നിരീക്ഷണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം അടിയന്തരമായി ഒഴിവാക്കി വസ്തു ഉടമയായ പ്രവീൺ  ചാക്കോയ്ക്ക് അർഹമായ നഷ്ടപരിഹാരം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കി കൊടുക്കണം. പോർട്ട് അധികാരികൾ സൗജന്യമായി നൽകുന്ന മണൽ വിനിയോഗിച്ച്  4.25 ഏക്കറിൽ 118 കുടുംബങ്ങൾക്ക് അനുവദിച്ച ചതുപ്പ് സമാനമായ പുനരുധിവാസ ഭൂമിയാണ് ഇപ്പോൾ ₹1.38 കോടി മുതൽ മുടക്കി ബലപ്പെടുത്തുവാനുള്ള നടപടികൾ ദ്രുതഗതിയിൽ നീങ്ങുന്നത്. ഏറെ പ്രതീക്ഷയുണർത്തുന്ന ഈ നടപടിയിൽ കരിനിഴൽ വീഴ്ത്തുവാൻ വേണ്ടിയാണ് മാലിന്യങ്ങൾ സൈറ്റിൽ തള്ളിയിരിക്കുന്നത്. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുന്ന സാഹചര്യത്തിൽ സർക്കാർ നൽകിയ പുനരധിവാസ ഭൂമിയിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. നിരീക്ഷണ സമിതി അംഗങ്ങളായ അഡ്വ: സി.ആർ നീലകണ്ഠൻ, ഫ്രാൻസിസ് കളത്തിങ്കൽ, കെ റെജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വസ്തു ഉടമയായ പ്രവീൺ ചാക്കോ, എം എൻ ഗിരി എന്നിവരും  പങ്കെടുത്തു. കളക്ടർക്ക് കൊടുത്ത പരാതി സിറ്റി പോലീസ് കമ്മീഷണർ മുഖാന്തരം തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർക്ക് ഫോർവേഡ് ചെയ്തിട്ടുണ്ട്. പൊലീസ് അധികാരികൾ സ്ഥലം സന്ദർശിച്ചു പ്രാഥമികമായ നടപടികൾ നീക്കിയിട്ടുണ്ട്. തൃക്കാക്കര എംഎൽഎ ശ്രീമതി ഉമ്മ തോമസും വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇരുളിന്റെ മറവിൽ മാലിന്യം തള്ളിയവരെ കുറിച്ചും അതിനുപയോഗിച്ച് വണ്ടിയെ സംബന്ധിച്ചും വ്യക്തമായ സൂചനകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img